11 December 2025, Thursday

Related news

December 10, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 5, 2025
November 30, 2025
November 30, 2025
November 26, 2025
November 25, 2025

കാൽനട യാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു

Janayugom Webdesk
ആലപ്പുഴ
July 16, 2025 9:15 pm

ജില്ലാക്കോടതി പാലത്തിനുസമീപം കാൽനട യാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. ഇരവുകാട് വാർഡ് അഭയഭവനത്തിൽ രവീന്ദ്രൻ നായർ (87) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയാണ് സംഭവം. നിർത്താതെ പോയ ജുമന എന്ന ബസും ഡ്രൈവറെയും നോർത്ത് പൊലീസ്‌ കസ്റ്റഡിയിലെടുത്തു. രവീന്ദ്രൻ നായരെ ഇടിച്ചിട്ടശേഷം ബസ് നിർത്താതെ പോയവിവരം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പൊലീസിൽ അറിയിച്ചത്. പൊലീസെത്തി രവീന്ദ്രൻ നായരെ ജീപ്പിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിർത്താതെ പൊയ ബസ്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡിൽനിന്ന്‌ പിടികൂടി. വിമുക്തഭടനായ രവീന്ദ്രൻ നായർ സൈനിക ബോർഡിൽ പെൻഷൻ ആവശ്യത്തിനായി പോയി തിരികെ വരുമ്പോഴാണ്‌ അപകടമുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.