വിമാനത്തില്‍ വീണ്ടും സഹയാത്രികനുമേല്‍ മൂത്രമൊഴിക്കല്‍. ന്യൂയോർക്ക്- ഡല്‍ഹി വിമാനത്തിൽ ഉണ്ടായ പുതിയ സംഭവത്തില്‍ യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയെ അറസ്റ്റുചെയ്തു. കുറ്റക്കാരനായ ഇന്ത്യക്കാരനായ ആര്യ വോഹ്റ ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണിപ്പോള്‍. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിമാനം ഡല്‍ഹിയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ സിഐഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർത്ഥിക്കെതിരെ അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, തന്റെ പേര് വെളിപ്പെടുത്തരുതെന്നും പരാതി നൽകാനില്ലെന്നും ദേഹത്ത് മൂത്രം വീണ യാത്രക്കാരൻ പറഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
ന്യൂയോർക്കിൽ നിന്ന് വെള്ളിയാഴ്ച രാത്രി 9.16ന് പുറപ്പെട്ട വിമാനം 14 മണിക്കൂറും 26 മിനിറ്റും കഴിഞ്ഞ് ശനിയാഴ്ച രാത്രി 10.12നാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഉറക്കത്തിനിടയിൽ തനിക്ക് അങ്ങനെ പറ്റിപ്പോയതാണെന്നാണ് വിദ്യാർത്ഥിയുടെ വാദം. വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് ജീവനക്കാർ ആദ്യം പൈലറ്റിനെയാണ് അറിയിച്ചത്. അദ്ദേഹം എടിസിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഡല്‍ഹി വിമാനത്താവളത്തിൽ വച്ച് വിദ്യാർത്ഥിയെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.
English Sammury: Indian Student Banned By American Airlines For Peeing On Co-Passenger

