Site icon Janayugom Online

പീരുമേട് തെരഞ്ഞെടുപ്പ് കേസ് : വാഴൂര്‍ സോമന് എതിരെ എതിര്‍സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

പീരുമേട് നിയമസഭാ തെര‌ഞ്ഞെടുപ്പ് കേസില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് എതിരെ എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്. വാഴൂർ സോമന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂർണമെന്നായിരുന്നു ആരോപണം.

എന്നാൽ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങൾ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂർ സോമൻ കോടതിയിൽ സ്വീകരിച്ച നിലപാട്. വിധി നിർഭാഗ്യകരമെന്ന് ഹരജിക്കാരൻ സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 

Eng­lish Summary:
Peerume­du elec­tion case: The High Court reject­ed the peti­tion filed by the oppo­si­tion can­di­date against Vazhur Soman

You may also like this video:

Exit mobile version