പശ്ചിമ ബംഗാൾ സർക്കാർ നിയോഗിച്ച ജസ്റ്റിസ് മദൻ ബി ലോക്കൂർ ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതി നേരിട്ട് സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച ശേഷവും കമ്മീഷൻ പ്രവർത്തനം തുടരുകയാണെന്ന പരാതിയിലാണ് നടപടി. അന്വേഷണം തുടരില്ലെന്ന് ഉറപ്പ് നൽകിയിട്ടും നടപടികൾ തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി.
കമ്മീഷൻ സെക്രട്ടറിക്ക് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ പാനൽ അന്വേഷണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ENGLISH SUMMARY:Pegasus; Supreme Court stays Madan B Lokoor Commission proceedings
You may also like this video