Site iconSite icon Janayugom Online

പെഗാസസ്: റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു

പെഗാസസ് അന്വേഷണ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു. 2022 ജൂൺ 20നകം സൂപ്പർവൈസിംഗ് ജഡ്ജിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സാങ്കേതിക സമിതിയോട് കോടതി നിർദ്ദേശിച്ചു.

29 മൊബൈൽ ഫോണുകൾ പരിശോധിച്ചതായും ചില ഹർജിക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സാങ്കേതിക സമിതി സുപ്രീം കോടതിയെ അറിയിച്ചു. മേൽനോട്ട ജഡ്ജി സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പഠിച്ച് ജൂൺ അവസാനത്തോടെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന്‌
സുപ്രീം കോടതിയെ അറിയിച്ചു.

Eng­lish Sum­ma­ry: Pega­sus: The Supreme Court has giv­en four weeks to file a report

You may like this video also

YouTube video player
Exit mobile version