ഫുട്ബോള്‍ ഇതിഹാസ താരം പെലെ ഗുരുതരാവസ്ഥയില്‍. അര്‍ബുദ ചികിത്സ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ട്. 82 വയസാണ് അദ്ദേഹത്തിന്. പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോള്‍ ചികിത്സ നല്‍കിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയില്‍ നിന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല. പെലെയുടെ മാനേജരും ഇതിഹാസ താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല.
ബ്രസീല്‍ ഫുട്ബോള്‍ താരമായ പെലെയെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്‍കുടലിലെ ക്യാന്‍സറിനാണ് അദ്ദേഹം ചികിത്സ തേടുന്നത്.
English Summary: Pele Moved To Palliative Care, Not Responding To Chemotherapy
You may also like this video