ഫുട്ബോള്‍ രാജാവ് പെലെയുടെ സംസ്കാരം ഇന്ന് നടക്കും. വികാരനിര്‍ഭരമായ യാത്രാമൊഴിക്കായി ഭൗതികശരീരം സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പൊതുദർശനത്തിനു വച്ചു. സാന്റോസ് ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. പൊതുദര്‍ശനത്തിനുശേഷം സാന്റോസിലെ വീഥികളിലൂടെ വിലാപയാത്ര നടന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പംചേര്‍ന്നു.
സംസ്കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ.
പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് ശ്മശാനത്തിലാണ് അടക്കം ചെയ്യുക. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്. ദേശീയദുഃഖാചരണം ബ്രസീല്‍ സര്‍ക്കാര്‍ ഏഴു ദിവസമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നുദിവസമാണ് പ്രഖ്യാപിച്ചത്.
English Summary: Pele’s funeral today in Santos
You may also like this video