Site iconSite icon Janayugom Online

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടി; വനിതാ സിപിഒ കസ്റ്റഡിയിൽ

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയ വനിതാ സിപിഒ കസ്റ്റഡിയിൽ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. നാലു വർഷത്തിനിടെ 16 ലക്ഷം രൂപ തട്ടിയെടുത്തതിന് ശാന്തി കൃഷ്ണനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിരുന്നു. ശാന്തികൃഷ്ണനെ മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.

 

ബാങ്ക് രേഖകളിൽ അടക്കം കൃത്രിമം കാട്ടി 16.7 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥ തട്ടിയെടുത്തത്. ശാന്തികൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. വകുപ്പ് തല നടപടിയുടെ ഭാഗമായി ശാന്തികൃഷ്ണനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ശാന്തികൃഷ്ണനെ പൊലീസ് സ്റ്റേഷനിലെടുത്തത്. ഒളിവിൽ കഴിഞ്ഞ ഇടത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് ശാന്തികൃഷ്ണൻ വെട്ടിപ്പ് നടത്തിയത്.

Exit mobile version