Site icon Janayugom Online

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി: ഈ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല

സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായത്തില്‍ മാറ്റം. പെന്‍ഷന്‍ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവായി. 134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളല്‍ 114 എണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ചിലതില്‍ പെന്‍ഷന്‍ പ്രായം അറുപത്, ചിലതില്‍ 58. ചില സ്ഥാപനങ്ങളില്‍ തന്നെ, വര്‍ക്കേഴ്സിന് 60, സ്റ്റാഫിന് 58. ഇതെല്ലാം അവസാനിപ്പിച്ച് എല്ലായിടത്തും വിരമിക്കല്‍ പ്രായം 60 ആയി ഏകീകരിച്ചുവെന്നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവിറക്കിയ 29 മുതല്‍ തീരുമാനം ബാധകമാണ്.
അതേസമയം കെഎസ്ആര്‍ടിസി, കെഎസ്ഇബി, ജല അതോറിറ്റി എന്നിവയ്ക്ക് ഉത്തരവ് ബാധകമല്ല. 

Eng­lish Sum­ma­ry: Pen­sion age in PSUs raised to 60: Not applic­a­ble to these institutions

You may like this video also 

Exit mobile version