സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. 60 ലക്ഷത്തിൽപരം പേർക്ക് പെന്‍ഷന്‍ ലഭിക്കും. വിഷു-റംസാന്‍ പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ഒന്നിച്ച് 3200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1871 കോടി രൂപ അനുവദിച്ചു.
സഹകരണ സംഘങ്ങൾ നിയോഗിച്ച ഏജന്റുമാർ വഴി പെൻഷൻ നേരിട്ട് ലഭിച്ചിരുന്നവർക്ക് പണം കൈകളിലെത്തിച്ചു തുടങ്ങി. 22 ലക്ഷത്തിൽ പരം പേർക്കാണ് ഇത്തരത്തിൽ പെൻഷൻ ലഭിക്കുന്നത്. ബാക്കിയുള്ളവർക്ക് ബാങ്ക് അക്കൗണ്ടിൽ ഇന്ന് മുതൽ തുകയെത്തി തുടങ്ങും. ക്ഷേമനിധികളിൽ അംഗങ്ങളായ 6.74 ലക്ഷം പേർക്ക് അതാത് ക്ഷേമനിധി ബോർഡാണ് തുക നൽകുന്നത്.
English Summary: pension distribution started
You may also like this video