Site iconSite icon Janayugom Online

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു

pensionpension

മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ്‌ പെൻഷൻ വിതരണം ആരംഭിച്ചു. വിഷുഈസ്റ്റർ പ്രമാണിച്ചാണ് രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യുന്നത്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി അനുവദിച്ചിരുന്നു. വെള്ളിയാഴ്ച മുതലാണ് പെൻഷൻ വിതരണം ആരംഭിച്ചത്. സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്.ആകെ 56.19 ലക്ഷം ആളുകൾക്കായി 1746.43 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

Eng­lish Sum­ma­ry: Pen­sion dis­tri­b­u­tion started

You may like this video also

Exit mobile version