ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശൂരുകാർ വടക്കുംനാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർത്ഥിക്കണമെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു .
പുതിയ സംവാദ പരിപാടിയായ എസ്‌ജി കോഫി ടൈംസിന്റെ ആദ്യ പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അയ്യന്തോൾ പുതൂർക്കരയിൽ ആയിരുന്നു എസ്‌ജി കോഫി ടൈംസിന്റെ ആദ്യ പരിപാടി. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുമ്പ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നാണ് പറഞ്ഞത്. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

