Site icon Janayugom Online

ബിജെപി സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞോടിച്ച് ജനങ്ങള്‍

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞോടിച്ച് ജനങ്ങള്‍. ജാര്‍ഗ്രാം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രണത് ടു‍ഡുവിന് നേരെയാണ് കല്ലേറുണ്ടായത്. മിഡ്നാപൂര്‍ ജില്ലയിലെ മംഗലപൊട്ട ഏരിയയിലായിരുന്നു സംഭവം. ആറാം ഘട്ട വോട്ടെടുപ്പിനിടെ ഗാര്‍പെട്ടയിലെ പോളിങ് ബൂത്ത് സന്ദര്‍ശിക്കാനെത്തിയ പ്രണതിനെ ജനങ്ങള്‍ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. വോട്ട് ചെയ്യാന്‍ വരിയില്‍ നിന്നിരുന്ന സ്ത്രീയെ പ്രണതിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ പ്രണതിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആക്രമണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ജനങ്ങള്‍ പ്രണതിനെ പിന്തുടര്‍ന്ന് കല്ലെറിയുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ പ്രണതിന്റെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. സമാധാനപരമായ വോട്ടെടുപ്പ് തകര്‍ക്കാനാണ് പ്രണത് ശ്രമിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 

Eng­lish Summary:People pelt­ed stones at the BJP candidate
You may also like this video

Exit mobile version