പനി-ശ്വസനേന്ദ്രീയ രോഗബാധിതര്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡിന്റെ പ്രാഥമിക ലക്ഷണമുള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. യാത്രയും പാടില്ല.
കോവിഡ് വ്യാപനമം രൂക്ഷമായ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി-ശ്വസനേന്ദ്രീയ രോഗബാധിതര്‍ കൂടുതല്‍ കരുതിയിരിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡിന്റെ പ്രാഥമിക ലക്ഷണമുള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. യാത്ര ചെയ്യുവാനും പാടില്ല.
ആദ്യം ആന്റിജന്‍ പരിശോധനയും നെഗറ്റീവ് ആയാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം. പരിശോധനാ ഫലം വരും വരെ വീട്ടില്‍ കഴിയണം. ജോലിയുള്ളവര്‍ ഇക്കാലയളവില്‍ വീട്ടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം.
ആശുപത്രികളിലെ തീവ്രപരിചരണ കിടക്കളിലെ രോഗികളുടെ എണ്ണവും രോഗതീവ്രതുയുടെ അനുപാതവുമാണ് ഇനി വ്യാപന തോത് നിര്‍ണയിക്കാന്‍ മാനദണ്ഡമാക്കുക. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന മേഖലകളില്‍ കണ്ടയിന്‍മെന്റ് നിയന്ത്രണം ആവശ്യമെങ്കില്‍ നടപ്പിലാക്കും. കോവിഡ് രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം സ്വാബ് പരിശോധന നടത്തിയാല്‍ മതിയെന്ന് ഡി.എം.ഒ നിര്‍ദ്ദേശിച്ചു.
english summary;People suffering from fever should be extremely careful in covid19 expansion
You may also like this video;