തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയുടെ അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോ ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി നല്‍കിയത്. മെയ് 11ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. സാംപിള്‍ വെടിക്കെട്ട് മേയ് എട്ടിനു നടത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തൃശൂര്‍ പൂരം നടത്താന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.
English summary; Permission for crackers on Thrissur Pooram
You may also like this video;