Site icon Janayugom Online

കൊവോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി

കൊവോവാക്സ് കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാര്‍ പൂനെവാല ഇന്നലെ അറിയിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണ് ഇത്.

രാജ്യത്ത് 15നും 17നും ഇടയില്‍ പ്രായമുള്ള 75 ശതമാനത്തിലധികം ആളുകള്‍ക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ബുധനാഴ്ച രാവിലെ വരെ ഈ പ്രായക്കാർക്കിടയിൽ ആകെ 5,55,80,872 പേര്‍ക്ക് ഒന്നാംഡോസ് വാക്സിനും 3,20,34,392 പേര്‍ക്ക് രണ്ടാം ഡോസും നൽകിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

15–18 വയസിനിടയിലുള്ള 75 ശതമാനത്തിലധികം ചെറുപ്പക്കാർക്കും കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18.69 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയതോടെ രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 179.33 കോടിയിലെത്തി.

Eng­lish Sum­ma­ry: Per­mis­sion for imme­di­ate use of Covaxin

You may like this video also

Exit mobile version