Site iconSite icon Janayugom Online

വിവാഹ വാഗ്ദാനം നല്‍കി പീഢനം; യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിലായി. കൊല്ലം പളളിമുക്ക് കൊല്ലൂര്‍വിള കെറ്റിഎം നഗര്‍ 230 ഫാത്തിമാ മന്‍സിലില്‍ നെബിന്‍ (21) ആണ് പോലീസ് പിടിയിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ച് പറ്റി. പെണ്‍കുട്ടി ബന്ധുവിനെ സന്ദര്‍ശിച്ച് തിരികെ പോയപ്പോള്‍ സാഹചര്യം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഢിപ്പിക്കുകയായിരുന്നു. 

ശരീരിക അസ്വസ്ഥ്യങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ അറിവായതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എംസിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, അനൂപ്, അഷ്ടമന്‍. പിജി, എഎസ്ഐ സുനില്‍കുമാര്‍ എസ്സിപിഒ ബീന സിപിഒ മാരായ പ്രശാന്ത്, പ്രവീണ്‍ചന്ദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ENGLISH SUMMARY:Persecution for promis­ing marriage
You may also like this video

Exit mobile version