Site iconSite icon Janayugom Online

വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തു; കൊല്ലത്ത് ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കൊല്ലം മയ്യനാടിൽ വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ചു. പ്രതി മയ്യനാട് സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി കബീർ കുട്ടിയെ ആണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും ഇയാൾ ആക്രമിച്ചു. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

രാജീവ് രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്. മദ്യലഹരിയിൽ ഇവയെ പതിവായി ആക്രമിക്കാറുമുണ്ടായിരുന്നു. സമീപവാസിയായ കബീർ കുട്ടി ഇത് ചോദ്യം ചെയ്തു. തുടർന്നുണ്ടായ വൈരാഗ്യത്തിൽ രാജീവ് മദ്യലഹരിയിൽ കബീർ കുട്ടിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയത്. 

Exit mobile version