സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ എഐടിയുസി നേതൃത്വത്തിലുള്ള കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചു.
2016 മുതലാണ് വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി അമ്പത് രൂപ പ്രകാരം ബാങ്കുകൾക്ക് ഇൻസന്റീവും പ്രഖ്യാപിച്ചിരുന്നു.
ഇതിൽ 40 രൂപ വിതരണക്കാർക്കും 10 രൂപ ബാങ്കിനും എന്ന നിലയിലാണ് ഇൻസന്റീവ് അനുവദിച്ചിരുന്നത്. 2021 നവംബർ മാസം മുതൽ ഈ തുകയും കുടിശികയാണ്. ഈ തുകയാണ് 30 രൂപയായി മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച് ഉത്തരവിറക്കിയത്. പെൻഷൻ പദ്ധതി അവതാളത്തിലാക്കുന്നതിനേ ഈ തീരുമാനം ഉപകരിക്കൂ എന്ന് കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ, ജനറൽ സെക്രട്ടറി വിത്സൻ ആന്റണി എന്നിവർ കുറ്റപ്പെടുത്തി. അഡ്വ. സന്തോഷ് പീറ്റർ മുഖേന നല്‍കിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് വിശദമായ റിപ്പോർട്ടും തേടി.
English Summary; Petition against reduction in pension incentive
You may also like this video