സുപ്രീം കോടതിക്കും ജഡ്മിമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി. കോടതി അലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
ജഗദീപ് ധന്‍ഖറിനെതിരെ അറ്റോര്‍ണി ജനറലിനു മുമ്പാകെയാണ് ഹര്‍ജി.സുപ്രീംകോടതിയെയും ജഡ്ജിമാരെയും അവഹേളിച്ചത്തില്‍ കേസെടുക്കണമെന്ന് പ്രത്യേകം ആവശ്യം. സുപ്രീംകോടതി അഭിഭാഷകാനായ സുഭാഷ് തീക്കാടനാണു ഹര്‍ജി സമര്‍പ്പിച്ചത്.

