Site icon Janayugom Online

തുടർച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില

തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.52 രൂപയായി തുടരുന്നു. ഡീസൽ വില ലിറ്ററിന് 96.48 രൂപയുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോൾ, ഡീസൽ വില യഥാക്രമം 101.82, 91.98 എന്നിങ്ങനെയാണ്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോളിന് 99.20 രൂപയും ഡീസൽ വില ലിറ്ററിന് 93.52 രൂപയുമാണ്.

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് വില നൂറു കടന്നത്.

Eng­lish sum­ma­ry; Petrol, Diesel Prices On August 30

You may also like this video;

Exit mobile version