കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെട്രോളിന് 78 തവണയും ഡീസലിന് 76 തവണയും വിലകൂട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ആംആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തെലി രേഖാമൂലം നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ധനവില വര്‍ധന രാജ്യത്ത് പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനും എല്ലാ നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ധനവിനും കാരണമായി. ഇതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ കുറവ് വരുത്തിയിരുന്നു. എങ്കിലും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും നൂറിന് മുകളിലാണ് ഇന്ധനവില.
English Summary:Petrol price hiked 78 times, diesel 76 times
You may also like this video