കോവിഡ് വാക്സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍. ഉയര്‍ന്ന പ്രതിരോധശേഷിക്ക് തുടര്‍ച്ചയായുള്ള വാക്സിന്‍ ആവശ്യമാണെന്ന് ഫെെസര്‍ സിഇഒ ഡോ.ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു. വാര്‍ഷിക വാക്സിനേഷനുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ ബുര്‍ല, ഫെെസര്‍ ഒമിക്രോണിനെതിരായ വാക്സിന്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും കൂട്ടിച്ചേര്‍ത്തു.
സ്കുളുകളില്‍ കോവിഡ് പടരുന്നതായും അഞ്ച് മുതല്‍ 11 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് നല്ലതാണെന്നും ബുര്‍ല പറഞ്ഞു. ഇതിനിടെ വാര്‍ഷിക വാക്സിനേഷനുമായി ബന്ധപ്പെട്ട ഫെെസറിന്റെ വാദം ശരിവച്ച് യുഎസ് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചിയും രംഗത്തെത്തി. എല്ലാ വര്‍ഷവും വാക്സിന്‍ സ്വീകരിക്കാന്‍ അമേരിക്കക്കാര്‍ തയാറാകണമെന്നും ഫൗച്ചി മുന്നറിയിപ്പ് നല്‍കി.
english summary; pfizer said annual vaccinations would be required
you may also like this video;