Site iconSite icon Janayugom Online

കോന്നി മെഡിക്കൽ കോളേജിൽ അടുത്ത വർഷം പി ജി ക്ലാസുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്ജ്

VeenaVeena

കോന്നി മെഡിക്കൽ കോളേജിൽ അടുത്ത വർഷത്തോടുകൂടി പി ജി ക്ലാസുകൾ ആരംഭിക്കുവാൻ ആണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കോന്നി പി എസ് വി പി എം ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ എൻ രാഘവൻപിള്ള സ്മാരക എച്ച് എസ് എസ് ബ്ലോക്ക് നവീകരിച്ച കംപ്യൂട്ടർ ലാബ്, അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പാചകപ്പുര എന്നിവയുടെ ഉത്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ നാടിന് അഭിമാനമാണ് കോന്നി മെഡിക്കൽ കോളേജ്. ഓ പി യും ഐ പി യും അടക്കം ആരംഭിച്ചു കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ രീതികൾ നാൾക്കുനാൾ മാറി മറിയുകയാണ്. ആധുനിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ ഓരോ കലാലയവും ലോകത്തിന്റെ മീനിയേച്ചർ രൂപമായി മാറുകയാണ്. ഒരു വ്യക്തിയെ ജീവിക്കുവാൻ ആവശ്യമായ രീതിയിൽ ശാരീരികവും മാനസികവുമായി പ്രാപ്തമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്‌ഷ്യം. സ്‌കിൽ ലാബുകൾ നമ്മുടെ സ്‌കൂളുകളിൽ ഉണ്ട്. സാങ്കേതിക വിദ്യ വലുതാകുമ്പോൾ ലോകം ചെറുതാകുന്നു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് തന്നെ വലിയ സംഭാവന നൽകിയ സ്‌കൂൾ ആണ് ഐരവൺ പി എസ് വി പി എം ഹയർ സെക്കണ്ടറി സ്‌കൂൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. പി എസ് വി പി എം എച്ച് എസ് എസ് മാനേജർ ആർ അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വിശിഷ്ട വ്യകതികളെ ചടങ്ങിൽ ആദരിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മാ മറിയം റോയ്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ആർ ഡി ഡി അശോക കുമാർ വി കെ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ വി ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ജി ശ്രീകുമാർ, അരുവാപ്പുലം ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥ്‌ ഇടത്തിട്ട, സ്‌കൂൾ മാനേജർ ആർ അജിത്കുമാർ, പി ടി എ പ്രസിഡന്റ് എസ് അനിൽകുമാർ, പ്രിൻസിപ്പാൾ ഗോപകുമാർ മല്ലേലിൽ, ഹെസ്‌മിസ്ട്രെസ്സ് ബിന്ദു കൃഷ്ണ, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ വി തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: PG class­es to start in Kon­ni Med­ical Col­lege next year: Min­is­ter Veena George

You may also like this video

Exit mobile version