Site iconSite icon Janayugom Online

പി ജി ദേശീയ പുരസ്കാരം പ്രൊഫ. റോമില ഥാപ്പർക്ക്

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ത്ഥം പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പി ജി ദേശീയ പുരസ്കാരത്തിന്​ പ്രമുഖ ചരിത്ര പണ്ഡിത പ്രൊഫ. റോമില ഥാപ്പർ അർഹയായി. ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നൽകിയ ബൗദ്ധിക സംഭാവനകൾ പരിഗണിച്ചാണ്​ പുരസ്കാരം.

മൂന്ന്​ ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നവംബർ നാലിന്​ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ന്യൂയോർക് സർവകലാശാല പ്രൊഫസർ രുചിര ഗുപ്ത, മുൻ ആസൂത്രണ ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ, മുൻ മന്ത്രിയും സി. പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ എം. എ ബേബി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാരം നിർണയിച്ചതെന്ന് ഡോ. മൃദുല്‍ ഈപ്പൻ, എം എ ബേബി, കെ സി വിക്രമൻ, ആർ പാർവതി ദേവി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Exit mobile version