Site iconSite icon Janayugom Online

പിജി സംസ്കൃതി പുരസ്കാരം അരുന്ധതി റോയ്ക്ക്

പിജി സംസ്കൃതി കേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ പി ഗോവിന്ദപിള്ള ദേശീയ പുരസ്ക‌ാരത്തിന് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയ് അര്‍ഹയായി. മൂന്ന് ലക്ഷം രൂപയും പ്രശസ്ത‌ി പത്രവും ശില്പവും അടങ്ങുന്നതാണ് പി ഗോവിന്ദപിള്ള ദേശീയ പുരസ്‌കാരമെന്ന് ജൂറി ചെയര്‍മാന്‍ എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം എ ബേബി ചെയർമാനും കെ ആർ മീര, ശബ്‌നം ഹശ്‌മി എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

13 ന് വൈകിട്ട് മൂന്ന് മണിക്ക് അയ്യൻകാളി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മാധ്യമ പ്രവര്‍ത്തകന്‍ എൻ റാം, അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ പിജി സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്‌ടർ വി ജോയ് എംഎൽഎ, സെക്രട്ടറി ആർ പാർവതി ദേവി, ട്രഷറർ കെ സി വിക്രമൻ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: PG Sam­skrithi Award to Arund­hati Roy
You may also like this video

YouTube video player
Exit mobile version