Site icon Janayugom Online

ആറാം ഘട്ടം ഇന്ന്; 58 മണ്ഡലങ്ങളില്‍ ജനവിധി,11 കോടിയിലധികം വോട്ടര്‍മാര്‍

ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 58 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഡല്‍ഹിയിലെ ഏഴ് പാര്‍ലമെന്റ് സീറ്റുകളും ഇന്ന് വിധിയെഴുതും. ബിഹാര്‍ (എട്ട്), ഹരിയാന (പത്ത്), ഝാര്‍ഖണ്ഡ് (നാല്), ഒഡിഷ(ആറ്), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (എട്ട്), ജമ്മുകശ്മീര്‍ (ഒന്ന്) എന്നീ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ഒഡിഷ നിയമസഭയിലേക്ക് 42 സീറ്റുകളിലും ഇന്ന് പോളിങ് നടക്കും. 

11.43 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 889 സ്ഥാനര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.14 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 11.4 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആറാംഘട്ടത്തോടെ 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോളിങ് നടപടികള്‍ പൂര്‍ത്തിയാകും.

ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ കടുത്ത ഉഷ്ണതരംഗം നേരിടുന്ന സാഹചര്യത്തില്‍ വോട്ടിങ് ശതമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ആശങ്കയുണ്ട്. ഉഷ്ണതരംഗത്തെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഇതുവരെ അഞ്ച് ഘട്ടങ്ങളിലും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ റിമാല്‍ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

Eng­lish Summary:Phase 6 today; elec­tion in 58 con­stituen­cies, more than 11 crore voters
You may also like this video

Exit mobile version