ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ കാണാതായ ചിത്രം ഫിലിപ്പീന്‍സിലെ മുൻ പ്രഥമ വനിത ഇമെൽഡ മാർകോസിന്റെ വീട്ടിലുള്ളതായി സംശയം.
ഫിലിപ്പീന്‍സ് മുന്‍ ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെയും ഇമെൽഡ മാർകോസിന്റെയും മകന്‍ ബോങ്‌ബോങ് എന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയറിന് പ്രസിഡന്‍ഷ്യല്‍ പദവി ലഭിച്ചതിന്റെ ആഘോഷ വീഡിയോയിലാണ് പിക്കാസോ ചിത്രവും പതിഞ്ഞത്. ഇതോടെ സമൂഹമാധ്യമങ്ങള്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
ഫെമ്മേ കൗചെ എന്ന പിക്കാസോയുടെ പെയിന്റിങ്ങാണ് മുൻ പ്രഥമ വനിതയുടെ വീട്ടിലെ ചുമരിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് യഥാര്‍ത്ഥ ചിത്രം ആണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.
വ്യാജ പെയിന്റിങ്ങുകൾ വാങ്ങിക്കുകയും അത് പ്രദർശനത്തിന് വെക്കുകയും ഇമെൽഡ മാർകോസിന്റെ രീതിയായിരുന്നുവെന്ന് പ്രസിഡൻഷ്യൽ കമ്മിഷൻ ഓൺ ഗുഡ് ഗവൺമെന്റ് (പിസിജിജി) മുൻ കമ്മിഷണർ റൂബൻ കരൻസയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
English Summary: Picasso’s missing picture at the home of a former First Lady of the Philippines
You may like this video also