എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. കൂത്താട്ടുകുളം അഗ്നിശമന രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനായ ഇടയാർ സ്വദേശി റിയോ പോൾ ആണ് മരിച്ചത്. എം സി റോഡിൽ ഇന്നലെ രാത്രി 10 മണിക്കാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

