Site iconSite icon Janayugom Online

രാജ്യം യുദ്ധമുഖത്തുനില്‍ക്കുമ്പോള്‍ തോക്കേന്തിയുള്ള ഉക്രെയ്ന്‍ സുന്ദരിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

anastasiia lennaanastasiia lenna

റഷ്യയ്ക്കെതിരെ ആയുധമേന്തി ജനങ്ങള്‍ കൂടി രംഗത്തുവന്നിരിക്കുകയാണ്. ഇതിനിടെ ഉക്രെയ്ന്‍ സുന്ദരി അനസ്ത്യാസാ ലെന്നയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.
ഉക്രെയ്നിനുമേല്‍ അധിനിവേശം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ഒരുമിച്ച് നേരിടണമെന്ന പ്രസിഡന്റ് വോലോഡിമിര്‍ സെലന്‍സ്കിയുടെ പ്രഖ്യാപനം ശിരസാവഹിച്ചിരിക്കുകയാണ് ജനങ്ങള്‍. രാജ്യം പൂർണമായും കീഴ്പ്പെടുത്താൻ ലക്ഷ്യമിട്ട് റഷ്യ സൈനികാക്രമണം ശക്തിപ്പെടുത്തുമ്പോൾ പൊതുജനങ്ങളോടു സൈന്യത്തിന്റെ ഭാഗമാകാൻ സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു. ഇതിനോടകം തന്നെ പൊതുജനങ്ങൾക്ക് യുക്രൈൻ സൈന്യം ആയുധങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സാധിക്കുന്നതു പോലെ റഷ്യൻ സൈന്യത്തിന്റെ നീക്കം തടയണമെന്നാണ് ജനങ്ങളോട് യുക്രൈൻ സൈന്യം ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനിടയിലാണ് മുൻ മിസ് ഗ്രാൻഡ് യുക്രൈൻ വിജയി അനസ്താസ്യ ലെന്ന തോക്കുമേന്തിക്കൊണ്ടുള്ള ചിത്രം പുറത്തു വരുന്നത്. 2015ൽ മിസ് ഗ്രാൻഡ് ഇന്റര്‍നാഷണൽ വേദിയിൽ യുക്രൈനെ പ്രതിനിധീകരിച്ച് മത്സരിച്ച അനസ്താസ്യ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്നും ഉക്രെയ്നു വേണ്ടി പ്രാർഥിക്കണമെന്നും ആവശ്യപ്പെടുന്ന ഹാഷ് ടാഗുകളുമായാണ് അനസ്താസ്യ ആയുധമേന്തിയുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

 

Eng­lish Sum­ma­ry: Pic­tures of a Ukraine beau­ty with a gun go viral as Ukraine pre­pares for war

You may like this video also

Exit mobile version