ശബരിമലയില്‍ വണ്ടിപ്പെരിയാര്‍-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഇത് വഴിയുള്ള തീര്‍ത്ഥാടനത്തിന് ഇടുക്കി കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് വീണ്ടും കാനനപാത തുറന്നതോടെ 581 തീര്‍ത്ഥാടകരാണ് ഇത് വഴി ശബരിമലയിലേക്ക് പോയത്. കാനനപാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം നകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിരോധനം നീക്കിയത്.