Site icon Janayugom Online

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയില്ല: എയര്‍ഏഷ്യ ലിമിറ്റഡിന് 20 ലക്ഷം രൂപ പിഴ

air asia

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ). ഡിജിസിഎ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് കാട്ടിയാണ് നടപടി. 

പൈലറ്റ് പ്രൊഫിഷ്യൻസി ചെക്ക്/ഇൻസ്ട്രുമെന്റ് റേറ്റിംഗ് പരിശോധനയിൽ എയർലൈനിലെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയില്ലെന്ന് തെളിഞ്ഞുവെന്നും ഡിജിസിഎ പറഞ്ഞു. കൂടാതെ എയർലൈനിന്റെ ട്രെയിനിംഗ് മേധാവിയെ മൂന്ന് മാസത്തേക്ക് സ്ഥാനത്ത് നിന്ന് നീക്കി. ഇതിനുപുറമെ എട്ട് നിയുക്ത എക്സാമിനർമാര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട് .

Eng­lish Sum­ma­ry: Pilots not trained: AirA­sia Ltd fined Rs 20 lakh

You may also like this video

Exit mobile version