പിണറായി ദ ലെജന്‍ഡ് ഡോക്യുമെന്ററി പ്രദര്‍ശനം ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം നടത്തുക.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആണ് ഡൊക്യുമെന്ററി ഒരുക്കിയിരിക്കുന്നത്ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
അൽത്താഫ് റഹ്മാൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രചന: പ്രസാദ് കണ്ണൻ. സംഗീതസംവിധാനം: രാജ്‌കുമാർ രാധാകൃഷ്ണൻ, ക്യാമറ: പ്രവീൺ ചക്രപാണി, പ്രോജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള.

