കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല കൊടുംവിഷമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. കേന്ദ്രമന്ത്രി തന്റേതായ രീതിയില്‍ കാര്യങ്ങള്‍ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒരു വിടുവായന്‍ പറയുന്ന കാര്യങ്ങളാണ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഉണ്ടായത്. സാധാരണനിലയില്‍ ഒരു കേന്ദ്രമന്ത്രി പറയുന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞത്. തന്നെ നുണയനെന്ന് വിളിച്ച രാജീവ് ചന്ദ്രശേഖറിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസം വേണം. ഒരു കേന്ദ്രമന്ത്രി സാധാരണനിലയില്‍ പറയേണ്ടതല്ല അദ്ദേഹം പറഞ്ഞത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചായിരുന്നു മന്ത്രിയുടെയും കൂട്ടാളികളുടെയും പരാമര്‍ശമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. മാര്‍ട്ടിന്‍ സമ്മതിച്ച കാര്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റു മാനം ഉണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണം നല്ല നിലയില്‍ മുന്നോട്ട് പോകുന്നു. കേരളത്തിന്റെ പ്രത്യേകത സൗഹാര്‍ദവും സാഹോദര്യവും ആണ്. ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്ന വരെ ഒറ്റപ്പെടുത്തണം. അന്വേഷണം ആരംഭിച്ചപ്പോള്‍ ഡിജിപി പറഞ്ഞിരുന്നു, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന്. അത് എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനം മാതൃകാപരമായ രീതിയാണ് സ്വീകരിച്ചു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
English Summary: c m pinarayi vijayan against central minister rajeev chandrasekhar
You may also like this video