Site icon Janayugom Online

99-ാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവിന് ആശംസകള്‍: മുഖ്യമന്ത്രി

വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ആശംസ.

‘തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി എസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍…’എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇന്ന് 99 ആം ജന്മദിനം ആഘോഷിക്കുന്നത്. സന്ദര്‍ശനത്തിന് നിയന്ത്രണമുളളതിനാല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോണിലൂടെയാണ് ആശംസ അറിയിക്കുന്നത്.

Eng­lish Sum­ma­ry: pinarayi vijayan birth­day wish­es to vs achuthanandan
You may also like this video

Exit mobile version