ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപയാണ് പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കി പെണ്‍കുട്ടിക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
അതേസമയം കോടതിച്ചെലവായ 25,000 രൂപയും രജിതയില്‍ നിന്ന് ഈടാക്കും. കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളില്‍ ബാഗില്‍ നിന്ന് മൊബൈല്‍ കണ്ടെത്തുകയും ചെയ്തു. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നത്. ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നു.
English Summary:Pink police insulting; Police officer ordered to pay Rs 5lakh
You may also like this video