March 30, 2023 Thursday

Related news

October 20, 2022
October 10, 2022
July 13, 2022
June 21, 2022
June 13, 2022
May 28, 2022
May 19, 2022
April 26, 2022
April 20, 2022
March 30, 2022

പിങ്ക് പൊലീസ് അപമാനിച്ച സംഭവം; കുട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥ ഒന്നരലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

Janayugom Webdesk
July 13, 2022 6:56 pm

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപയാണ് പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കി പെണ്‍കുട്ടിക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. 

അതേസമയം കോടതിച്ചെലവായ 25,000 രൂപയും രജിതയില്‍ നിന്ന് ഈടാക്കും. കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളില്‍ ബാഗില്‍ നിന്ന് മൊബൈല്‍ കണ്ടെത്തുകയും ചെയ്തു. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നത്. ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നു.

Eng­lish Summary:Pink police insult­ing; Police offi­cer ordered to pay Rs 5lakh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.