തിരുവനന്തപുരം- കന്യാകുമാരി റയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽ ജലവിതരണം നിർത്തിവച്ചു നടത്തിവന്ന പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കി അരുവിക്കരയിൽനിന്ന് ശുദ്ധജല പമ്പിങ് തുടങ്ങി.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നു രണ്ടു മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽനിന്നു ജലവിതരണം നടത്തുന്ന പ്രദേശങ്ങളിലും നാളെ രാവിലെയോടെയും ജലവിതരണം പൂർവസ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.