Site iconSite icon Janayugom Online

ഭൂരിപക്ഷ‑ന്യൂനപക്ഷ വർ​ഗീയവാദികളെ പരസ്പരം തമ്മിലടിപ്പിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ ബന്ധം ​ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും എം വി ഗോവിന്ദൻ

ഭൂരിപക്ഷ‑ന്യൂനപക്ഷ വർ​ഗീയവാദികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ​ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി വി ഗോവിന്ദൻ. മലപ്പുറം ജില്ലാരൂപീകരണത്തെ എതിർത്തവരാണ് കോൺ​ഗ്രസ്. കുട്ടിപാകിസ്ഥാൻ എന്നാണ് കോൺ​ഗ്രസ് അന്ന് മലപ്പുറത്തെ വിളിച്ചത്. 

1967ലെ സർക്കാർ മലപ്പുറം ജില്ലാരൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്തയാളാണ് ഇന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പിതാവ് ആര്യാടൻ മുഹമ്മദ്. അന്നത്തെ ജനസംഘവും കോൺ​ഗ്രസിനൊപ്പം ജില്ലാരൂപീകരണത്തെ എതിർത്തുവെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു വർ​ഗീയവാദികളുടെ വോട്ട് എൽഡിഎഫിന് വേണ്ട. വിശ്വാസികളൊന്നും വർ​ഗീയവാദികളല്ല, വർ​ഗീയവാദികൾക്ക് വിശ്വാസവുമില്ല. വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോ​ഗിക്കുന്നവരാണ് വർ​ഗീയവാദികളെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version