Site iconSite icon Janayugom Online

വിപ്ലവഗായിക പി കെ മേദിനിക്ക് കെ രാഘവൻ മാസ്റ്റർ പുരസ്കാരം; നാളെ സമർപ്പിക്കും

മലയാള സംഗീത ലോകത്തെ ഇതിഹാസം കെ രാഘവൻ മാസ്റ്ററുടെ സ്മരണാർത്ഥം നൽകുന്ന ആറാമത് കെ രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് വിപ്ലവഗായിക പികെ മേദിനി അർഹയായി. ജനകീയ സംഗീതത്തിനും വിപ്ലവ ഗാനങ്ങൾക്കും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.നാളെ രാവിലെ 10 മണിക്ക് മണ്ണഞ്ചേരിയിലുള്ള മേദിനിയുടെ മഠത്തിൽ ഹൗസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പുന്നപ്ര‑വയലാർ സമരകാലഘട്ടം മുതൽ പാട്ടുകളിലൂടെ ജനങ്ങളെ ആവേശം കൊള്ളിച്ച ഗായികയാണ് പികെ മേദിനി. ലളിതവും എന്നാൽ കരുത്തുറ്റതുമായ തന്റെ ആലാപന ശൈലിയിലൂടെ വിപ്ലവ ഗാനങ്ങളെ സാധാരണക്കാരുടെ ഹൃദയങ്ങളിലെത്തിക്കുന്നതിൽ അവർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Exit mobile version