അമേരിക്കയിൽ വിമാനത്തിന് തീപിടിച്ചു. ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ 172 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. എഞ്ചിൻ തകരാറാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആർക്കും പരിക്കില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൊളറാഡോ സ്പ്രിംഗ്സിൽ നിന്ന് പറന്നുയർന്ന വിമാനം ടെക്സസിലെ ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു.
അമേരിക്കയിൽ വിമാനത്തിന് തീപിടിച്ചു; എഞ്ചിൻ തകരാറെന്നാണ് സൂചന

