സംഗീത പരിപാടിക്കായി മെഡെലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെ കൊളംബിയയിലെ പൈപ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണു. കൊളംബിയൻ ഗായകൻ യെയ്‌സൺ ജിമെനെസ് ഉൾപ്പെടെ അഞ്ച് പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അടുത്തിടെ സാധാരണമായ മറ്റൊരു വിമാനാപകടം പോലെ തോന്നാമെങ്കിലും മരിച്ച യാത്രക്കാരിലൊരാളും ഗായകനുമായ ജിമെനെസ് എന്ന യെയ്‌സൺ ഒർലാൻഡോ ജിമെനെസ് ഗലിയാനോ (34) മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തൽ വൈറലായി. അദ്ദേഹം സ്വന്തം മരണം അതും വിമാനാപകടത്തെ തുടർന്നുള്ള സ്വന്തം മരണം മൂന്ന് തവണ സ്വപ്നം കണ്ടെന്നായിരുന്നു വെളിപ്പെടുത്തിയത്.
വിമാനാപകടം; കൊളംബിയൻ ഗായകൻ യെയ്‌സൺ ജിമെനെസ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

