Site iconSite icon Janayugom Online

കാനഡയിൽ വിമാനാപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷ്(23), അദ്ദേഹത്തിന്റെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സുമാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.

കാനഡയിലെ മാനിറ്റോബ സ്റ്റൈൻ ബാങ്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് അപകടം നടന്നത്. ഒരേ സമയം റൺവേയിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ട് വിമാനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യു എസ് ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് മരിച്ച ശ്രീഹരി. 

Exit mobile version