Site iconSite icon Janayugom Online

ഹോങ്കോങ്ങില്‍ വിമാനാപകടം; കാര്‍ഗോ ജെറ്റ് റണ്‍വേയില്‍ നിന്നും തെന്നിമാറി, രണ്ട് മരണം

ഹോങ്കോങ്ങില്‍ വിമാന്പകടത്തില്‍ രണ്ട് മരണം. റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗ്രൗണ്ട് സർവീസ് വാഹനത്തിൽ ഇടിച്ചാണ് രണ്ട് തൊഴിലാളികൾ മരിച്ചത്.  പുലർച്ചെ 3.53 നായിരുന്നു അപകടം.

ഹോങ്കോങ്ങിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (DWC) പുറപ്പെട്ട തുർക്കി വിമാനക്കമ്പനിയായ എയർ ACT സർവീസ് നടത്തുന്ന എമിറേറ്റ്‌സ് സ്കൈകാർഗോ വിമാനം EK9788  റൺവേയിൽ നിന്ന് തെന്നിമാറി എയർപോർട്ട് പട്രോൾ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.  അതേസമയം വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വിമാനം റൺവേയോട് ചേർന്നുള്ള കടലിൽ ഭാഗികമായി മുങ്ങി.

 

 

 

Exit mobile version