ഒഡീഷയിൽ വിമാനം തകർന്നു വീണ് ആറ് പേർക്ക് പരിക്ക്. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന ഒൻപത് സീറ്റുകളുള്ള വിമാനമാണ് തകർന്നത്. പരിക്കേറ്റവരിൽ രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരുമാണ് ഉൾപ്പെടുന്നത്. ക്യാപ്റ്റൻ നവീൻ കടംഗ, ക്യാപ്റ്റൻ തരുൺ ശ്രീവാസ്തവ എന്നിവരാണ് വിമാനം നിയന്ത്രിച്ചത്. ഭുവനേശ്വറിൽ നിന്ന് പറന്നുയർന്ന് ഏകദേശം 10 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.15‑ന് റൂർക്കലയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജൽഡയ്ക്ക് സമീപം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു.
ഒഡീഷയിൽ വിമാനാപകടം; ആറ് പേർക്ക് പരിക്ക്

