Site iconSite icon Janayugom Online

ഇറ്റലിയില്‍ വിമാനം റോഡിലേക്ക് ഇടിച്ചിറങ്ങി; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഇറ്റലിയിലെ ബ്രെസിയയില്‍ തിരക്കേറിയ റോഡിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി രണ്ടുപേര് മരിച്ചു. എ21 കോര്‍ഡമോള്‍— ഓസ്പിറ്റേല്‍ ഹൈവേയിലാണ് ചെറു വിമാനം ഇടിച്ചിറങ്ങിയത്.

തുടർന്ന് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്ക് തീപിടിച്ചു. ഒരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Exit mobile version