യുഎസിലെ ജോർജിയയിൽ എഞ്ചിൻ തകരാറിനെത്തുടർന്ന് ചെറുവിമാനം തിരക്കേറിയ റോഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു. തിങ്കളാഴ്ച ജോർജിയയിലെ ഗെയ്‌ൻസ്‌വില്ലെയിലാണ് സിംഗിൾ എഞ്ചിൻ പരിശീലന വിമാനം കാറുകൾക്കിടയിലേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗെയ്‌ൻസ്‌വില്ലെയിലെ ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്റെ എഞ്ചിനിൽ തകരാർ അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിലേക്ക് തിരികെ എത്താൻ ആവശ്യമായ കരുത്തില്ലാതിരുന്നതിനാൽ പൈലറ്റ് തിരക്കേറിയ റോഡിൽ വിമാനം ലാൻഡ് ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു.
ലാൻഡിംഗിനിടെ വിമാനത്തിന്റെ ചിറകുകൾ വാഹനങ്ങളിൽ ഇടിക്കുന്നതിന്റെയും ഇന്ധന ടാങ്ക് ഇളകി ഒരു എസ്‌യുവിയുടെ പിൻഭാഗത്തേക്ക് കയറുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം നീക്കം ചെയ്യുന്നതിനായി റോഡ് താൽക്കാലികമായി അടച്ചതായും ഗതാഗത തടസ്സം നീങ്ങാൻ സമയമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
#BREAKING : Video shows the moments a small plane on a training flight made an emergency crash landing on a busy street in Gainesville, Georgia.#Georgia #Gainesville #emergency #crash #landing #Plane #street pic.twitter.com/4XfzFDVFip
— mishikasingh (@mishika_singh) February 10, 2026

