Site iconSite icon Janayugom Online

അമേരിക്കയിൽ വീടിന് മുകളിൽ വിമാനം തകർന്നുവീണു; ഒരു മരണം

അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ വിമാനം തകർന്ന് വീണ് ഒരു മരണം. അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. വീട്ടുകാർക്ക് അപായമൊന്നും സംഭവിച്ചില്ല. 

സൊകാറ്റ ടിബിഎം7 സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽ പെട്ടത്. ഇതിനകത്ത് എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് യു എസ് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.

Exit mobile version