Site iconSite icon Janayugom Online

കോളറാഡോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

അമേരിക്കയിലെ കോളറാഡോയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെസ്‌ന 172, എക്‌സ്ട്ര എയര്‍ ക്രാഫ്റ്റ് കണ്‍സ്ട്രക്ഷന്‍ ഇഎ300 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. രണ്ട് വിമാനങ്ങളിലായി നാലുപേരായിരുന്നു ഉണ്ടായിരുന്നത്. വിമാനങ്ങള്‍ കൂട്ടിയിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Exit mobile version