Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം: മന്ത്രി ബിന്ദുവിനെതിരായ ഹർജി തള്ളി

മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി.

പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ടു പിടിച്ചു, എതിർ സ്ഥാനാത്ഥിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചു എന്നീ കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ജനങ്ങളെ കബളിപ്പിച്ച് നേടിയതാണ് ബിന്ദുവിന്റെ വിജയമെന്നും തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഹർജി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. ആരോപണങ്ങൾ തെളിയിക്കാനാവശ്യമായ രേഖകളോ വിവരങ്ങളോ ഹർജിയിൽ ഇല്ലെന്നും കോടതി വിലയിരുത്തി. തുടർന്ന് പ്രാഥമിക വാദം കേട്ട കോടതി ഹർജി നിലനിൽക്കില്ലെന്ന് കണ്ടെത്തി തള്ളുകയായിരുന്നു.

Eng­lish Sum­ma­ry: plea against min­is­ter bind­hu elec­tion reject­ed by highcourt
You may also like this video

Exit mobile version